ഡല്‍ഹി: എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. ആര്‍എസ്എസിന്റെ ചുമതലയില്‍ നിന്ന് അജിത്കുമാറിനെ മാറ്റി എന്നതാണ് വസ്തുത. ഇതില്‍ യതൊരു വ്യക്തതയുമില്ല. അതുകൊണ്ട് തന്നെ അജിത് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി കണ്ടെത്തും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി. സിപിഐഎം-ബിജെപി ബന്ധത്തിനെതിരായ വിധിയെഴുത്താകും പാലക്കാട് ഉണ്ടാവുക. തൃശൂര്‍ സീറ്റ് ബിജെപിക്ക് ലഭിക്കാനാണ് തൃശൂര്‍ പൂരം കലക്കിയതെന്നും ഷാഫി പറമ്പില്‍ എം പി ആരോപിച്ചു.