തിരുവനന്തപുരം: എ.കെ.ജി. സെന്റർ ആക്രമണക്കേസിലെ ആക്രമണക്കേസിലെ മുഖ്യ ആസൂത്രകൻ പോലീസ് പിടിയിൽ . . കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായിയായ സുഹൈൽ ഷാജഹാനെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്.
ആക്രമണത്തിന് പിന്നാലെ മുങ്ങിയ സുഹൈൽ കഴിഞ്ഞ കുറച്ചു കാലമായി വിദേശത്തായിരുന്നു. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ഇയാളെ ലുക്കൗട്ട് നോട്ടീസ് പ്രകാരം തടഞ്ഞുവെക്കുകയായിരുന്നു. ക്രൈബ്രാഞ്ച് സംഘം ഡൽഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.
എ.കെ.ജി. സെന്റർ ആക്രമണക്കേസിൽ രണ്ടുപേരെയായിരുന്നു അറസ്റ്റ് ചെയ്തത്. ബോംബ് എറിഞ്ഞ ജിതിൻ ഇയാൾക്ക് സഹായം ഒരുക്കിയ ടി.നവ്യ എന്നിവരേയായിരുന്നു നേരത്തെ അറസ്റ്റ് ചെയ്തത്. രണ്ടുപേരും യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്നു.സുഹൈൽ ഷാജഹാനാണ് ബോംബ് എകെജി സെന്ററിന് നേരെ എറിയാൻ ഇവരെ പ്രേരിപ്പിക്കുകയും ആസൂത്രണം നടത്തുകയും ചെയ്തത് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കെ സുധാകരന്റെ ഏറ്റവും അടുത്ത ആളായിട്ടാണ് സുഹൈൽ അറിയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോകളടക്കം പുറത്തുവന്നിരുന്നു.