തിരുവനന്തപുരം: ആലപ്പുഴയിലെ സിപിഐഎം നേതാവ് ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നു. കായംകുളം ഏരിയാ കമ്മറ്റിയംഗവും ആലപ്പുഴ ജില്ലാപഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന് അംഗമാണ്. ജില്ലയിലെ വിഭാഗീയത രൂക്ഷമായിരിക്കെയാണ് ബിപിന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത്. തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന സംഘടനാപര്‍വം യോഗത്തിലാണ് ബിപിന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
പാര്‍ട്ടിയില്‍ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയാണ് ബിപിന്‍. 2021-23 കാലയളവില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡന്റാണ്. എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന കമ്മറ്റിയംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റിയംഗം, കേരളാ യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിപിഐഎമ്മിനെ നിയന്ത്രിക്കുന്നത് വര്‍ഗീയ ശക്തികളാണെന്നും മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും ബിപിന്‍ പ്രതികരിച്ചു. പദവി നോക്കിയല്ല ബിജെപിയില്‍ ചേര്‍ന്നത്. മോദിയുടെ വികസനനയം നല്ലതാണെന്നും രാജ്യം ഭരിക്കുന്ന ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫിന്‍ജല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തമിഴ്നാട്ടിലും പുതുച്ചേരിയിലും ജാഗ്രത
ആലപ്പുഴയില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കി. ജി സുധാകരന് ഉള്‍പ്പെടെ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കെ ബിപിന്‍ സി ബാബു ലെറ്റര്‍ പാഡില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചത് പിന്നീട് വലിയ വിവാദമായിരുന്നു. ഗാര്‍ഹികപീഡന പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് അച്ചടക്കനടപടി നേരിട്ടിട്ടുള്ള വ്യക്തികൂടിയാണ് ബിപിന്‍.
ബിപിന്റെ അമ്മ പ്രസന്ന കുമാരി സിപിഐഎം ഏരിയാ കമ്മറ്റിയംഗമാണ്. 2000-15 വരെ പത്തിയൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി കുടുംബത്തില്‍ നിന്നുള്ള ഒരംഗമാണ് ഇപ്പോള്‍ സിപിഐഎം ആശയപരമായി ഏറ്റവുമധികം എതിര്‍ക്കുന്ന ബിജെപിയെ പോലൊരു പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്.