മാര്‍ക്കോ കണ്ട് അഭിനന്ദനം അറിയിച്ച് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്ജുന്. ചിത്രം കണ്ട് ഇഷ്ടപ്പെട്ട അല്ലു, ചിത്രത്തിന്റെ സംവിധായകന് ഹനീഫ് അദേനിയെ ഫോണില്‍ വിളിച്ച് അഭിന്ദനം അറിയിച്ചു.
ചിത്രത്തിന്റെ പ്രൊഡക്ഷൻ ക്വാളിറ്റിയെക്കുറിച്ചും, മേക്കിങ്ങിലെ മികവിനെ കുറിച്ചും, മാർക്കോയിലെ ഉണ്ണി മുകുന്ദന്റെ ആക്ഷൻ പാക്ക്ഡ് പ്രകടനത്തെ കുറിച്ചും അല്ലു അർജുൻ പ്രത്യേകം പരാമർശിച്ചു. സംവിധായകൻ ഹനീഫ് അദേനിയെ തന്റെ ഹൈദരാബാദിലെ വസതിയിലേക്ക് നേരിട്ടും അല്ലു ക്ഷണിച്ചതായി റിപ്പോർട്ടുകളുണ്ട് .
മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ ഡിസംബര്‍ 20 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മാര്‍ക്കോ. നിലവിൽ ആഗോള കലക്ഷനില്‍ നൂറ് കോടി നേടി ബോക്സ്ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഒപ്പം പ്രദർശനത്തിനെത്തിയ വരുൺ ധവാന്റെ ബേബി ജോണിനെയും തകർത്താണ് മാർക്കോയുടെ ഈ തേരോട്ടം.
അന്യ ഭാഷ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത മാര്‍ക്കോയുടെ തുടര്‍ ഭാഗങ്ങള്‍ വരുമെന്ന് വിജയത്തിന് പിന്നാലെ ഉണ്ണി മുകുന്ദന് വ്യക്തമാക്കിയിരുന്നു.