അല്ലു അര്ജുന് ചിത്രം പുഷ്പ 2 വുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, ചിത്രത്തില്‍ നിന്നും അല്ലു അര്ജുന് ആലപിച്ച ദമ്മൂന്റെ പാട്ടുകൊര എന്ന ഗാനം യൂട്യൂബില്‍ നിന്ന് നീക്കി. പാട്ടിന്റെ വരികള്‍ വിവാദമായതോടെയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒഴിവാക്കിയത്. ഡിസംബര്‍ 24 നാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്.അല്ലു അര്‍ജുന്റെ കഥാപാത്രമായ പുഷ്പ രാജും ഫഹദിന്റെ പൊലീസ് കഥാപാത്രമായ ബന്‍വാര്‍ സിങ് ഷെഖാവത്തും തമ്മിലുള്ള സംഘർഷങ്ങളാണ് പാട്ടിന്റെ പശ്ചാത്തലം. പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തില്‍ പാട്ടിന്റെ വരികളുണ്ടെന്ന് ആരോപണം ശക്തമായിരുന്നു. തുടര്‍ന്നാണ് നിര്‍മാതാക്കള്‍ ഗാനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.