ടെലിവിഷൻ താരം അമൻ ജയ്സ്വാൾ വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. നടൻ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ജോഗേശ്വരി ഹൈവേയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. ‘ധർതിപുത്ര നന്ദിനി’ എന്ന ടെലിവിഷൻ പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അമൻ ജയ്സ്വാൾ ആയിരുന്നു. ഉത്തർപ്രദേശിലെ ബാലിയ സ്വദേശിയാണ് അമൻ. മോഡലിംഗിലൂടെ കരിയർ ആരംഭിച്ച അമൻ നിരവധി ടി.വി സീരിയലുകളിൽ വേഷമിട്ടിരുന്നു.
ജോഗേശ്വരിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ട്രക്ക് ഇടിക്കുകയായിരുന്നു . അമൻ്റെ സുഹൃത്ത് അഭിനേഷ് മിശ്ര, നടനെ ഉടൻ തന്നെ കാമ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും , അരമണിക്കൂറിനുശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി. താരത്തിന്റെ വിയോഗം ആരാധക്കാർക്കിടയിലും ടെലിവിഷൻ ലോകത്തും ഒരു വേദനയായി മാറിയിരിക്കുകയാണ് . അതേസമയം, ആരാധകർ അവരുടെ സങ്കടവും അവിശ്വാസവും പങ്കിടുന്നുണ്ട് , ജീവിതം എത്രത്തോളം പ്രവചനാതീതവും ദുർബലവുമാണെന്നാണ് പലരും പറയുന്നത്.