കൊച്ചി: വാര്‍ഷിക ബ്ലാക്ക് ഫ്രൈഡേ ആന്‍ഡ് സൈബര്‍ മണ്‍ഡേ (ബിഎഫ്സിഎം) വില്‍പ്പനയ്ക് തയ്യാറെടുത്ത് ആമസോണ്‍. ദശലക്ഷക്കണക്കിന് ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമിലെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ തയ്യാറാണെന്ന് ആമസോണ്‍. ഈ വര്‍ഷം ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ദിവസങ്ങള്‍ ഷോപ്പിംഗ് നടത്താനാകും. ഡിസംബര്‍ 2 ന് അവസാനിക്കുന്ന വില്‍പ്പന സീസണില്‍ കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ആരോഗ്യം, വ്യക്തിഗത പരിചരണം, ഓഫീസ് ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യം, ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ 50,000-ത്തിലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു.
അവധിക്കാല വില്‍പ്പന പ്രയോജനപ്പെടുത്താന്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമില്‍ ചേരുന്നതിനും യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ ആമസോണ്‍ മാര്‍ക്കറ്റ് പ്ലെയ്സുകളില്‍ വില്‍ക്കുന്നതിനുമുള്ള ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കുള്ള സബ്സ്ക്രിപ്ഷന് ഫീസ് വെട്ടിക്കുറച്ചു.ആമസോണ്‍ അതിന്റെ മുന്‍നിര ക്രോസ്-ബോര്‍ഡര്‍ ലോജിസ്റ്റിക്സ് പ്രോഗ്രാമായ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് സെന്‍ഡ് വിപുലീകരിച്ചു, ഇന്ത്യയില്‍ നിന്ന് യുഎസ്, യുകെ, ജര്മനിഎന്നിവിടങ്ങളിലേക്കുള്ള വ്യോമ, സമുദ്ര പാതകളില്‍ മൂന്ന് പുതിയ കാരിയറുകള്‍ കൂടി ചേര്‍ത്തു.
ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗിനൊപ്പം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വര്‍ഷം മുഴുവനും ഒന്നിലധികം പീക്ക് ഷോപ്പിംഗ് സീസണുകളിലേക്കും ആഗോള ഇവന്റുകളിലേക്കും പ്രവേശനം നല്കുന്നു. അടുത്തിടെ സമാപിച്ച പ്രൈം ബിഗ് ഡീല്‍ ഡേയ്സ് സെയിലില്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗിലെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ബെഡ്ഷീറ്റുകള്‍, സ്ക്രബ് അപ്പാരല്‍ സെറ്റുകള്‍, ഓറല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഏരിയ റഗ്ഗുകള്‍, ടവല്‍ സെറ്റുകള്‍, കിച്ചണ്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയായിരുന്നു വിറ്റഴിച്ച മികച്ച 5 ഉല്‍പ്പന്നങ്ങള്‍.
ബിഎഫ്സിഎം വില്‍പ്പനയോടെ ആരംഭിക്കുന്ന ആഗോള അവധിക്കാലം ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് സുപ്രധാന വളര്‍ച്ച അവസരമാണ് നല്‍കുന്നതെന്ന് ആമസോണ്‍ ഇന്ത്യയുടെ ഗ്ലോബല്‍ ട്രേഡ് ഡയറക്ടർ ഭൂപെന്‍ വകങ്കര്‍ പറഞ്ഞു. 2025-ഓടെ രാജ്യത്ത് നിന്ന് 20 ബില്യണ്‍ ഡോളര്‍ കയറ്റുമതി സാധ്യമാക്കാന്‍ ആമസോണ്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഇ-കൊമേഴ്സ് കയറ്റുമതി അവസരങ്ങള്‍ വിപുലീകരിക്കാനും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.