കൊച്ചി: സാമ്പത്തിക, ധനകാര്യ മേഖലകളിലെ മികച്ച രീതികള്‍ക്കായി സഹകരിക്കുന്നതിന് അസോസ്സിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയും (ആംഫി) സോസിയസി മാനേജര്‍ ഇന്‍വെസ്റ്റസി ഇന്തോനേഷ്യയും (എഎംഐഐ) ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു.
ഇരു രാജ്യങ്ങളിലേയും മ്യൂച്വല്‍ ഫണ്ട് മേഖലയെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുന്ന നീക്കങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും ഈ ധാരണാ പത്രം വഴി തുറക്കും.
ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനൊപ്പം എത്തിയ ഇന്തോനേഷ്യയിലെ 12 മ്യൂച്വല്‍ ഫണ്ട് സിഇഒമാരും ധാരണാ പത്രം ഒപ്പു വെക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.
ഈ പങ്കാളിത്തം സാമ്പത്തിക സഹകരണവും പരസ്പര വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നു. ശക്തമായ മൂലധന വിപണിയും അഭിവൃദ്ധി പ്രാപിക്കുന്ന അസറ്റ് മാനേജ്മെന്റ് വ്യവസായവും, ഇന്ത്യയുടെ മ്യൂച്വല്‍ ഫണ്ട് മേഖലയുടെ വിജയത്തിന് ഉദാഹരണമാണ്. ഈ സഹകരണം ഇരു രാജ്യങ്ങളിലും സുസ്ഥിരവും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമായ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന് അടിത്തറയിടുമെന്ന് എഎംഎഫ്ഐ ചെയര്മാന് നവനീത് മുനോട്ട് പറഞ്ഞു.
ആഗോള മ്യൂച്വല്‍ ഫണ്ട് മേഖലയിലെ ഒരു സുപ്രധാന നിമിഷമാണിത്. പരസ്പരം നിയന്ത്രണ ചട്ടക്കൂടുകളില്‍ നിന്നും ഭരണ ഘടനകളില്‍ നിന്നും പഠിക്കുന്നതിലൂടെ വരും വര്‍ഷങ്ങളില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ സുരക്ഷയും നവീകരണവും നല്കാന് കഴിയും. എഎംഎഫ്ഐയുമായുള്ള സഹകരണം വളര്‍ന്നുവരുന്ന വിപണികളിലെ സാമ്പത്തിക മേഖലകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാതൃകയായിരിക്കുമെന്ന് എഎംഐഐ ചെയര്മാന് ഹനീഫ് മന്തിഖ് പറഞ്ഞു.