കൊല്ലം: അഞ്ചലിൽ ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച 35കാരൻ പോക്സോ കേസിൽ പിടിയിൽ. അഞ്ചൽ തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു.
മണികുട്ടന്റെ വീട്ടിൽ എത്തിയ ഒൻപതുകാരനെ ബലമായി പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ കുട്ടി ഓടാൻ ശ്രമിച്ചു. തുടർന്ന് കുട്ടിയെ ഹാളിലെ ജനൽ കമ്പിയിൽ തുണികൊണ്ട് കൈകൾ കുട്ടികെട്ടിയി വസ്ത്രം അഴിച്ചു മാറ്റി പീഡിപ്പിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷകർത്താക്കളോട് നടന്നത് പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഇരുപതാം തീയതി (തിങ്കളാഴ്ച) വൈകിട്ടായിരുന്നു സംഭവം.