മുംബൈ: ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം വൈകും. ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഈ മാസം 18, 19 തീയതികളിൽ ഒന്നിൽ നടക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ടീമിനെയും ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എല്ലാം അവരുടെ ചാംപ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലദേശിനെതിരെ 20 നാണ് ഇന്ത്യയുടെ ആദ്യ മത്സരം.