തിരുവനന്തപുരം: സംസ്ഥാന ബിജെപിയുടെ മീഡിയ- സോഷ്യല്‍ മീഡിയ പ്രഭാരിയായി അനൂപ് ആന്റണിയെ നിയമിച്ചു. സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന് ശേഷമുള്ള സംസ്ഥാന ബിജെപിയിലെ ആദ്യ നിയമനമാണിത്. നിലവില്‍ ബിജെപി സംസ്ഥാന സമിതിയംഗമായി പ്രവർത്തിച്ചുവരുന്ന അനൂപ് ആന്റണി ബിജെപിയിലെ യുവനേതാക്കളില്‍ പ്രമുഖനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർഥിയായി അനൂപ് മത്സരിച്ചിട്ടുണ്ട്.
നേരത്തെ സോഷ്യല്‍ മീഡിയ ജയശങ്കറും മീഡിയ സുവര്‍ണ പ്രസാദുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ജയശങ്കര്‍ മുരളീധരന്റെയും സുവര്‍ണ പ്രസാദ് കെ.സുരേന്ദ്രന്റെയും വിശ്വസ്തരായിരുന്നു. എന്നാല്‍ ഇരുവരെയും നീക്കിയാണ് തന്റെ വിശ്വസ്തനായ അനൂപിന് രാജീവ് ചന്ദ്രശേഖര്‍ ചുമതല നല്‍കിയിരിക്കുന്നത്.