കൊച്ചി: സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരെ വീണ്ടും കേസ്. തേവര എസ്എച്ച് കോളേജില്‍ നടന്ന സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിനാണ് കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ നടന്ന പരിപാടിയില്‍ അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തുകയും ലേസര്‍ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഷാന്‍ റഹ്മാനെതിരെ വഞ്ചനാക്കേസ് ചുമത്തിയിരുന്നു. കൊച്ചിയിലെ സംഗീത നിശയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. പ്രൊഡക്ഷന്‍ മാനേജരും, ഷോ ഡയറക്ടറുമായ നിജു രാജിന്റെ പരാതിയിലാണ് കേസ്. ജനുവരി 23 ന് നടന്ന പരിപാടിയുടെ സംഘാടന ചുമതല നിജുരാജിനെയാണ് ഏല്‍പ്പിച്ചത്. പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.