മലപ്പുറം: തോക്ക് ലൈസൻസിന് വേണ്ടിയുള്ള അപേക്ഷ നിരസിച്ചതായി പി വി അൻവർ എംഎൽഎ. റവന്യൂവകുപ്പും വനംവകുപ്പും ക്ലിയറൻസ് നൽകിയിട്ടുണ്ടെങ്കിലും പോലീസിൽനിന്നുള്ള എൻ ഒ സി കിട്ടിയിരുന്നില്ല. പി വി അൻവർ മുൻപ് കലാപാഹ്വാനം നടത്തിയിട്ടുണ്ടെന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത് എന്നാൽ തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ള കാര്യം ഇവിടെയെത്തിയപ്പോഴാണ് അറിഞ്ഞതെന്നും ഇതിന്റെ പേരിൽ ഒരു ചോദ്യം ചെയ്യൽ ഉണ്ടായിട്ടില്ലെന്നും അൻവർ പറഞ്ഞു. തനിക്ക് ഒരു നിലയ്ക്കും ലൈസൻസ് കിട്ടരുതെന്നുള്ള പി ശശിയുടെ ആവശ്യമാണ് പോലീസ് റിപ്പോർട്ടെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.