സൂര്യ-ആർജെ ബാലാജി ചിത്രത്തിൽ നിന്നും എ ആർ റഹ്മാൻ പിൻവാങ്ങിയതായി റിപ്പോർട്ട്. സൂര്യ 45 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ റഹ്മാന് പകരമായി ചിത്രത്തിന്റെ സംഗീത സംവിധായകനായി സായ് അഭ്യങ്കർ എത്തും. റഹ്മാൻ സംഗീത സംവിധാനത്തിൽ നിന്ന് ഇടവേള എടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ റിപ്പോർട്ടുകൾ.
സമൂഹ മാധ്യമങ്ങളിൽ തരംഗമായ ‘കച്ചി സെര’ എന്ന ഗാനത്തിന്റെ സംവിധായകനാണ് സായ് അഭ്യങ്കർ. ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനാണ് സായ്. സൂര്യ 45 നു പുറമെ രാഘവ ലോറൻസ് നായകനാകുന്ന എൽ സി യു ചിത്രമായ ബെൻസിലും സംഗീത സംവിധായകനായി എത്തുന്നത് സായ് ആണ്.