കുവൈത്ത് സിറ്റി: കൈറോയിൽ നടക്കുന്ന അറബ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് അഞ്ച് മെഡലുകൾ കൂടി. ഇതോടെ കുവൈത്തിന്റെ മെഡൽ എണ്ണം 19 ആയി. മൂന്നു സ്വർണം, നാല് വെള്ളി, 12 വെങ്കലം എന്നിങ്ങനെയാണ് കുവൈത്തിന്റെ 19 മെഡലുകൾ.
200 മീറ്റർ ബാക്ക്സ്ട്രോക്ക് ഇനത്തിൽ അബ്ദുല്ല സുൽത്താൻ, 50 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ മുഹമ്മദ് സുബൈദ് എന്നിവർ വെള്ളി മെഡൽ നേടി. മറ്റു നാലുപേർ വെങ്കല മെഡലും നേടിയതായി ഡെലിഗേഷൻ ചീഫ് ഫൈസൽ അബുൽഹസ്സൻ അറിയിച്ചു.
ചാമ്പ്യൻഷിപ്പിൽ 17 അറബ് രാജ്യങ്ങളിൽനിന്നുള്ള അത്ലറ്റുകൾ പങ്കെടുക്കുന്നുണ്ട്. കുവൈത്തിനായി ആൺ കുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 27 നീന്തൽ താരങ്ങൾ മത്സരിക്കുന്നുണ്ട്.