കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ അച്ഛന് മകനെ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാനാണ് മകന് ക്രിസ്റ്റി (24)യെ കുത്തികൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇന്നലെ മദ്യപിച്ച് തിരുവമ്പാടിയിലെ ബന്ധുവീട്ടില്‍ ബഹളമുണ്ടാക്കിയ ജോണിനെ മക്കള്‍ അനുനയിപ്പിച്ച് സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ പിന്നീട് മക്കളുമായി തര്‍ക്കമുണ്ടാകുകയും പുലര്‍ച്ചെ ജോണി ക്രിസ്റ്റിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ക്രിസ്റ്റിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ക്രിസ്റ്റിയുടെ മൃതദേഹം. ജോണിയെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.