അര്‍ജുനായുളള രക്ഷാദൗത്യം തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.തെരച്ചില്‍ നടത്തേണ്ട സ്ഥലം കണ്ടെത്തിയിട്ടുണ്ട്.രക്ഷാദൗത്യത്തിനായി പുതിയ രീതികള്‍ അവലംബിക്കുമെന്ന് എംഎല്‍എ പ്രതികരിച്ചു.സാധ്യമായ എല്ലാം ചെയ്യുന്നുണ്ട്.തിരച്ചിലിനായുളള മെഷീന് ബെംഗളൂരുവില്‍ നിന്ന് എത്തിക്കുമെന്നും കൃഷ്ണ സെയില്‍ പറഞ്ഞു.കൂടുതല്‍ ആഴത്തില്‍ പരിശോധന നടത്തും.കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ തെരച്ചില്‍ നടത്താന്‍ കഴിയു.