ഷിരൂരില്‍ അര്‍ജുനായുളള തിരച്ചില്‍ 12-ാം ദിവസവും പുരോഗമിക്കവെ ദൗത്യസംഘം പുഴയില്‍ മുളങ്കമ്പ് കൊണ്ട് പരിശോധന നടത്തും.ദൗത്യത്തില്‍ അടിയന്തര ഇടപെടല്‍ വേണ്ടിവന്നാല്‍ ഇടപെടാന്‍ നേവിക്ക് കളക്ടറുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.നേവിയുടെ 4 ബോട്ടുകളാണ് സ്ഥലത്ത് എത്തിയിട്ടുളളത്.നിലവില്‍ 4-ാം ദൗത്യത്തിന് രക്ഷാസേന ഇറങ്ങി കഴിഞ്ഞു.ലോറി കരയില്‍ നിന്ന് 132 മീ അകലെയാണ് കിടക്കുന്നത്.ദൗത്യത്തില്‍ പൂര്‍ണ്ണ ആത്മവിശ്വാസമെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു.സ്വന്തം ഉത്തരവാദിത്തതിലാണ് തിരച്ചില്‍ നടത്താന്‍ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.കാര്‍വാര്‍ എംഎല്‍എ ഇടപെട്ട് തിരച്ചിലിന് നിര്‍ദ്ദേശം നല്‍കിയെന്നാണ് ഈശ്വര്‍ മാല്‍പെ പ്രതികരിച്ചത്.