ലഖ്നൗ: ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്നാനത്തോടെ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേള ഇന്ന് സമാപിക്കും ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തില്‍ ഇതുവരെ 63.36 കോടി ആളുകള്‍ പുണ്യസ്നാനം ചെയ്തു എന്നാണ് വരുന്ന റിപ്പോർട്ടുകൾ.
സമാപന ദിവസമായ ഇന്ന് 2 കോടി തീര്‍ഥാടകരെയാണ് സ്നാനത്തിനായി പ്രതീക്ഷിക്കുന്നത്. വൻ ജനത്തിരക്കിനെ നിയന്ത്രിക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ വൈദ്യ സഹായത്തിനും ശുചീകരണത്തിനുമെല്ലാം സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിക്കും തിരക്കും നിയന്ത്രിക്കാന്‍ ന്യൂഡല്‍ഹി, പ്രയാഗ് രാജ് റെയില്‍വെ സ്റ്റേഷനുകളില്‍ ക്രമീകരണങ്ങളും ഊര്‍ജിതമാണ്.