തിരുവനന്തപുരം: ദീ ന്യൂ ഇന്ത്യൻ എക്സ്പ്രസില്‍ വന്ന ലേഖനത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് കടുപ്പിച്ചതോടെ പിണറായി സർക്കാരിനെ പുകഴ്ത്തിയ നിലപാടില്‍ നിന്നും പിന്നേക്കം പോയി ശശി തരൂര്‍ എംപി. എന്റെ ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമര്‍ശിക്കാത്തത് ചിലര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് മനപ്പൂര്‍വമല്ലെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കൂടാതെ ആദ്യമായി കേരളത്തിൽ ഗ്ലോബൽ ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടത്തിയത് ആന്റണി സര്‍ക്കാരാണെന്നും ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മേഖലയിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും തരൂര്‍ പറയുന്നു. മ്മന് ചാണ്ടി സര്‍ക്കാരില്‍ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കേരളത്തിന് കാതലായ വളര്‍ച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട് എന്നുംതരൂർ ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.
‘ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍’ എന്ന പേരില്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തില്‍ വന്ന മാറ്റങ്ങള്‍ അദേഹം തുറന്നുകാട്ടിയിരിക്കുന്നത്.ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെയും തരൂര്‍ അഭിനന്ദിച്ചു.
കൂടാതെ രണ്ടാഴ്ച മുമ്പ് ‘രണ്ട് മിനിറ്റിനുള്ളില്‍’ ഒരു ബിസിനസ് തുടങ്ങാന്‍ കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. കേരളത്തെക്കുറിച്ച് നമ്മളെല്ലാവരും കേട്ടതും കരുതിയതുമായ കാര്യങ്ങളില്‍ നിന്നുള്ള സ്വാഗതാര്‍ഹമായ മാറ്റമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. പി രാജീവ് ശശി തരൂരിന്റെ ഈ വാക്കുക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് പിന്നാലെ കേരളം ബയോഇൻസ് സൗഹൃദ സംസ്ഥാനമാണ് എന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് ശസ്ത്തരൂർ ഇത് പറഞ്ഞത് എന്ന വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിരയിരുന്നു.