ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ പ്രചാരണത്തില്‍ ആം ആദ്മി പാർട്ടിയും സജീവമാകുകയാണ്. പാർട്ടി അധ്യക്ഷനും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഇന്ന് ജഗാദ്രി മണ്ഡലത്തിൽ റോഡ് ഷോയിൽ പങ്കെടുക്കും.
തുടർന്ന്, ദബൗലി, റനിയ, ഭിവാനി, മെഹം, കലായത്, അസാന്ദ്, ബല്ലഭ്ഗഡ് തുടങ്ങിയ ജില്ലകളിലും കെജ്രിവാൾ എത്തുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സന്ദീപ് പഥക് അറിയിച്ചു.
സീറ്റ് വീതം വെയ്ക്കുന്നതിൽ സമവായത്തിലെത്താത്തതിനെ തുടർന്ന് ആം ആദ്മി പാർട്ടി- കോൺഗ്രസ് സഖ്യം യാഥാർഥ്യമായില്ല. കെജ്രിവാളിന്റെ വരവ് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ഉണർവേകുമെന്നത് തീര്‍ച്ചയാണ്. ഇത് കോൺഗ്രസിന് തിരിച്ചടിയാകുകയും ചെയ്യും.