ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ കളം നിറയുമ്പോള്‍ അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രവുമായി ബിജെപി. തെരഞ്ഞെടുപ്പിന് ജനപ്രിയ പദ്ധതികളുമായി നീങ്ങുമ്പോഴാണ് കെജരിവാളിനെതിരെ ബിജെപി രംഗത്തെത്തുന്നത്. ബിജെപി എം പി അനുരാഗ് താക്കൂര്‍ പുറത്തിറക്കിയ കുറ്റപത്രം ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണമിട്ട് നിരത്തുന്നു.
കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിച്ചതും കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം,മദ്യനയ അഴിമതിയിലൂടെ കോടികള്‍ വെട്ടിച്ചു തുടങ്ങിയവ ഉള്‍പ്പെട്ട കുറ്റപത്രം കെജ്രിവാളിനെ തുറന്ന് കാട്ടുന്നതാണെന്ന് അനുരാഗ് താക്കൂര്‍.
മദ്യനയ അഴിമതി കേസും ഭരണത്തിലെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുന്ന ബിജെപി ജനങ്ങളുടെ സര്‍ക്കാരല്ല, ജയിലില്‍ പോകുന്നവരുടെ സര്‍ക്കാരാണ് ഡല്‍ഹിയിലേതെന്നും ബിജെപി പരിഹസിച്ചു.