തിരുവനന്തപുരം: ആശാ വർക്കർമാരുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു, ആശാപ്രവർത്തകരായ ആർ ഷീജ, കെ പി തങ്കമണി എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
ആശാ സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഇടത്മുന്നണി യോഗത്തിൽ ആവശ്യം ഉയർന്നു. കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിച്ചാല്‍ അതനുസരിച്ചുള്ള വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ആശാ പ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം 40-ാം ദിവസത്തിലേക്ക് കടക്കുകയാണ്.