തിരുവനന്തപുരം: തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സെക്രട്ടേറിയേറ്റിൽ രാപകൽ സമരം നടത്തുന്ന ആശാവർക്കർമാരുടെ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. മൂന്നാം ഘട്ട സമരത്തിന്റെ ഭാഗമായി ആശമാരിൽ നിന്ന് മൂന്ന് മുൻനിര നേതാക്കൾ അനിശ്ചിത കാല നിരാഹാരത്തിലേക്ക് നീങ്ങും എന്നാണ് പ്രഖ്യാപനം. സമര സമിതിയുടെ ഒരാളും രണ്ട് ആശ വര്‍ക്കര്‍മാരും ആകും നിരാഹാരമിരിക്കുക.
ഒരുമാസത്തിലേറെയായി നീണ്ട സമരം കടുത്തതോടെ ഓണറേറിയം നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഇന്ന് ഉത്തരവിറക്കിയിരുന്നു . നേരെത്തെ ഈ പത്ത് മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്നില്‍ കുറവുണ്ടായാല്‍ ഓണറേറിയത്തില്‍ കുറവ് വരുത്തുമായിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ വര്‍ക്കാര്‍ സമരപ്പന്തലില്‍ ആഹ്ലാദവും പങ്കിട്ടിരുന്നു .ഈ തീരുമാനം സമരത്തിന്റെ വിജയമാണെന്നും എന്നാല്‍, ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി.