തിരുവനന്തപുരം: ആശ വർക്കർമാർ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടറുടെ ഉത്തരരവ് തള്ളി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം.
കൂടുതല്‍ നേതാക്കള്‍ ഇന്ന് സമരത്തിലെത്തിയേക്കും.സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും തിരികെ ജോലിയില്‍ പ്രവേശിക്കാത്ത സ്ഥലങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നുമായിരുന്നു സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ ഉത്തരവ്.