തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാരുടെ സമരം ഇന്ന് 47-ാം ദിവസം. രാപ്പകല്‍ നിരാഹാര സമരം ഇന്ന് 9-ാം ദിവസത്തിലേക്ക് കടന്നു. കോട്ടയം കളക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
ഓണറേറിയം വര്‍ധിപ്പിക്കും വരെ സമരം തുടരുമെന്നാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നിലപാട്. അതേസമയം സെക്രട്ടറിയേറ്റിന് മുന്നില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് അംഗനവാടി ജീവനക്കാര്‍ നടത്തുന്ന സമരം 12-ാം ദിവസത്തിലേക്ക് കടന്നു.