തിരുവനന്തപുരം:സംസ്ഥാന ആരോഗ്യമന്ത്രിയെ കുറ്റം പറയുന്നില്ലെന്നും സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതകളെക്കുറിച്ച് തനിക്ക് നന്നായി അറിയാം എന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതുകൊണ്ട് എടുത്തുചാടി സംസ്ഥാനസര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. ആശ വര്‍ക്കര്‍മാരുടെ ജീവിതം നേരേയാക്കക്കുകയാണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു . നേരെത്തെ ആശാവർക്കർമാരുടെ സമരപന്തലിൽ എത്തിയ സുരേഷ് ഗോപി
കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കിയെന്നും പറഞ്ഞിരുന്നു . സിക്കിം സര്‍ക്കാര്‍ മാത്രമാണ് ആശാ വര്‍ക്കര്‍മാരെ തൊഴിലാളി എന്ന ഗണത്തിലേക്ക് മാറ്റിയിട്ടുള്ളൂ. മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം അത് ചെയ്യാം എന്നും ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി ശിവൻ കുട്ടിയും വിചാരിച്ചാൽ ആശമാരെയും ആ കാറ്റഗറിയിലേക്ക് മാറ്റം എന്നും സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു.
ആശാ വര്‍ക്കര്‍മാരെ മന്ത്രി വീണാ ജോര്‍ജും സര്‍ക്കാരും പറഞ്ഞു പറ്റിക്കുകയാണ് എന്നും അന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യം ആണെന്നും , ഭാഷ മനസിലാകാത്തതിനാലാണ് കേന്ദ്ര വിഹിതം കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത്. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇനി കിട്ടാനുള്ള തുക നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.