സംവിധായകന് ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജിവെച്ചു.ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് രാജിക്കത്ത് അയച്ചു.നേതൃത്വത്തെ വിമര്‍ശിച്ച് കൊണ്ടാണ് ആഷിഖ് അബുവിന്റെ പടിയിറക്കം.നേരത്തെയും ഫെഫ്ക നേത്യത്വത്തെ ആഷിഖ് അബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ഇതിന് പിന്നാലെ ആഷിഖ് അബുവിനെതിരെ ഫെഫ്കയും രംഗത്തെത്തിയതിനെ തുടര്‍ന്നാണ് രാജി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഫെഫ്കയില്‍ നിന്നുളള ആദ്യ രാജിയാണിത്.സമൂഹത്തോട് യതൊരു തരത്തിലുളള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേത്യത്വവും തയ്യാറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു നേരത്തെ തുറന്നു പറഞ്ഞിരുന്നു.