മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ അസം സ്വദേശിയായ യുവാവിനെ ഗുഡ്സ് ഓട്ടോ കയറ്റി കൊലപ്പെടുത്തി അസം സ്വദേശി. ആദിൽ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗുൽജാർ ഹുസൈനെ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി 10.15-ഓടെയായിരുന്നു സംഭവം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം.
തർക്കത്തെ തുടർന്ന് ആദിലിനെ ഓട്ടോ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് മതിലിനോട് ചേർത്തുനിർത്തി വീണ്ടും ശരീരത്തിലൂടെ ഓട്ടോ കയറ്റിയിറക്കി. ആദിലിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.