ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആഘോഷമാക്കാനാണ് ആംആദ്മിയുടെ തീരുമാനം. അതിഷിക്കൊപ്പം കൈലാഷ് ഗഹ്ലോട്ട്, ഗോപാല്‍ റായി, സൗരഭ് ഭരദ്വാജ്, മുകേഷ് അഹ്ലാവത്. ഇമ്രാന് ഹുസൈന് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.
മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്രിവാള് രാജി പ്രഖ്യാപിച്ചിരുന്നു. ആംആദ്മി രാഷ്ട്രീയകാര്യ സമിതിയില്‍ കെജ്രിവാള് അതിഷിയുടെ പേര് നിര്‍ദേശിച്ചു. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവര്‍ പിന്തുണച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെത്തി. മദ്യനയക്കേസില്‍ കെജ്രിവാള് ജയിലിലായപ്പോള്‍ അതിഷിയാണ് ഭരണക്കാര്യങ്ങള് ഏകോപിപ്പിച്ചത്.