മധ്യപ്രദേശ് : മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ പുരോഹിതന്മാരെയും അൽമായർമാരെയും ആക്രമിച്ചതായി പരാതി. ക്രൂര മർദ്ദനമാണ് ജയ് ശ്രീറാം വിളിച്ചെത്തിയ ഒരു സംഘം നടത്തിയതെന്നും മർദ്ദനമേറ്റ മലയാളികളായ ഫാദർ ഡേവിസ് ജോർജും, ഫാദർ ജോർജും പറഞ്ഞു. വിഎച്ച്പി പ്രവർത്തകരാണ് ജബൽപൂരിൽ വിശ്വാസി സംഘത്തെ ആക്രമിച്ചത്. പോലീസ് ഉദ്യോകസ്ഥരുടെ മുമ്പിൽ വെച്ചാണ് മർദിച്ചതെന്നും വൈദികർ വെളിപ്പെടുത്തി. വാഹനം തടഞ്ഞ് വിശ്വാസികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ സഹായിക്കാൻ പോയതന്നെനും വൈദികർ
വ്യക്തമാക്കി.
ഇതിനെതിരെ ശക്തമായ നടപടിയെടുക്കും എന്ന പ്രതീക്ഷിക്കുന്നതായും വൈദികർ പറഞ്ഞു. അതേസമയം സംഭവം നടന്ന ഏപ്രിൽ 1 ന് ജബൽപൂർ ജില്ലാ പോലീസ് ആസ്ഥാനത്തിന് മുന്നിൽ ആയിരത്തിലധികം ക്രിസ്ത്യാനികൾ പ്രതിഷേധ പ്രകടനവും നടത്തി. രണ്ട് കത്തോലിക്കാ പുരോഹിതന്മാരെ ആക്രമിക്കുകയും ഈ ആഴ്ച ആദ്യം ചില തീർത്ഥാടകരെ ഉപദ്രവിക്കുകയും ചെയ്ത അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് അവർ ഭരണകൂടത്തോടും പോലീസിനോടും ആവശ്യപ്പെട്ടു. മധ്യപ്രദേശിൽ ക്രിസ്ത്യാനികൾക്കെതിരായ നിരവധി ആക്രമണങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.