ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ വെച്ച് ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികള്‍. കാറിലേക്ക് കയറിയ ജയശങ്കറിന് അടുത്തേക്ക് ഖാലിസ്ഥാന്‍ വാദികള്‍ പാഞ്ഞെടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിക്ക് പരിക്കുകളൊന്നും തന്നെയില്ല.
സംഭവത്തില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ജയശങ്കറിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അജ്ഞാതനായ ഒരാള്‍ മന്ത്രിയുടെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടര്‍ന്ന് ഇന്ത്യന്‍ പതാക കീറിയെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.