തിരുവനന്തപുരം: എസ് എഫ് ഐ ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. കടകംപള്ളി സ്വദേശിയായ നന്ദന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് ആടിച്ചു.
രണ്ട് പേർ ചേർന്നാണ് അക്രമം നടത്തിയത്. തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റ നന്ദനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പും നന്ദന്റെ വീടുനു നേർക്ക് ആക്രമണം ഉണ്ടായിരുന്നു. അന്ന് എത്തിയ ആക്രമികൾ വീടിന്റെ ജനലും നിർത്തിയിട്ട വാഹനവും അടിച്ചു തകർക്കുകയുണ്ടായി. അന്ന് സംഭവത്തിൽ പേട്ട പൊലീസിൽ പരാതിയും നൽകിയിരുന്നു.