മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലറെ കൊന്ന കേസിലെ പ്രതിയെ വധിക്കാൻ ശ്രമിച്ച കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ തിരൂർ കൂട്ടായി സ്വദേശിയായ പൊന്നക്കടവത്ത് വീട്ടിൽ അബ്ദുൽ ഫർഹാൻ (32), മഞ്ചേരി കിഴക്കേത്തല സ്വദേശികളായ കോഴിത്തോടി ജംഷീർ, കിണറ്റിങ്ങൽ വീട്ടിൽ അബ്രാസ് (28), താനൂർ മൂസിന്റെ പുരക്കൽ വീട്ടിൽ തൗഫീഖ് (32), പൊന്നക്കടവത്ത് വീട്ടിൽ ഫൈസൽ (43), താനൂർ പുതിയ കടപ്പുറത്തെ പുരക്കൽ വീട്ടിൽ വാഹിദ് (34) എന്നിവരാണ് ഉള്‍പ്പെട്ടത്. ഇവരെ പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടി. വർഷം കഴിഞ്ഞാണ് പ്രതികൾ പിടിയിലായത്.
2022-ൽ നെല്ലിക്കുത്ത് താമരശ്ശേരിയിൽ മഞ്ചേരി മുൻസിപ്പാലിറ്റി കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ കൊല്ലപ്പെട്ട കേസിലാണ് ഇത്. മുഖ്യപ്രതി, നെല്ലിക്കുത്ത് സ്വദേശി കോട്ടക്കുത്ത് മാട്ടായിൽ വീട്ടിൽ ശുഹൈബ് എന്ന കൊച്ചുവിനെയും, സുഹൃത്ത് അബ്ദുൽ ലത്തീഫിനെയും 2023 ഡിസംബറിൽ ഒരു സംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ചു.ശുഹൈബും അബ്ദുൽ ലത്തീഫും ഓട്ടോയിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു ആക്രമണം. അഞ്ചംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചു. ലത്തീഫ് ഓടി രക്ഷപെട്ടു, എന്നാൽ ശുഹൈബിനെ പ്രതികൾ ക്രൂരമായി വെട്ടിയ ശേഷം കാറിൽ കടന്നുകളഞ്ഞു.