തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥാ വിവാദം ചര്‍ച്ചയായിരിക്കെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ ഇ പി ജയരാജന് പങ്കെടുക്കും. ആത്മകഥാ വിവാദം സംബന്ധിച്ച് നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ ഉണ്ടായേക്കും.
തന്റെ ഭാഗം ഇ പി പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരിക്കുമെന്നാണ് വിവരം. ഒളിച്ചുവെയ്ക്കാന് ഒന്നുമില്ലെന്ന നിലപാട് ഇ പി സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കും. അന്വേഷണം വേണം എന്ന് തന്നെയാണ് നിലപാടെന്നും ഇ പി സെക്രട്ടറിയേറ്റിനെ അറിയിക്കും.
അതേസമയം, ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്സ് സിഇഒ രവി ഡിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നിലപാട് സമൂഹമാധ്യമത്തിലൂടെയാണ് വ്യക്തമാക്കിയത്. ഫെസിലിറ്റേറ്റര്‍ മാത്രമാണ് ഡിസി ബുക്സ്. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.