കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. സംഭവത്തെ തുടർന്ന് പരിസര പ്രദേശത്ത് വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
ഇതിനൊടുവിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് പതിമൂന്നാം ബ്ലോക്കിലെ വെള്ളിയുടെയും ലീലയുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സബ് കളക്ടർ സ്ഥലത്തെത്തിയിട്ടും ആബുലൻസ് കൊണ്ടുപോകാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് നാട്ടുക്കാർ അയഞ്ഞത്.