ജനുവരി 22-ന് നടന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യത്തെ പുതുവത്സരമായതിനാൽ ഭക്തജങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുള്ളത്. അതിനാൽ ദർശന സമയം നീട്ടി. അയോധ്യയിലെ എല്ലാ താമസ സൗകര്യങ്ങളും പൂർണ്ണമായി ബുക്കുചെയ്ത് കഴിഞ്ഞിരിക്കുകയാണ്. ജനുവരി 15 വരെയാണ് ബുക്കിംഗ് ഉള്ളത്.
ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മുറികൾക്ക് 10000 രൂപ വരെ ഈടാക്കുന്ന സാഹചര്യമാണ് ഉള്ളത്. അയോധ്യയിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ജനുവരിയിൽ മാത്രം ഏഴ് കോടി വിനോദസഞ്ചാരികൾ സന്ദർശിച്ചു. വർദ്ധിച്ചുവരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ക്ഷേത്ര ട്രസ്റ്റ് സമഗ്രമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്.