കൊച്ചി: തെരഞ്ഞെടുക്കാവുന്ന പേ ഔട്ടുകള്‍, ജീവിത കാല വരുമാന സുരക്ഷിതത്വം, റിട്ടയര്‍മെന്റ് ആവശ്യങ്ങള്‍ക്ക് അനുസൃതമായ പ്രത്യേകമായ പദ്ധതികള്‍ തുടങ്ങിയവയുമായി ബജാജ് അലയന്‍സ് ലൈഫ് പുതുതലമുറാ അനൂറ്റി പദ്ധിതയായ ഗ്യാരണ്ടീഡ് പെന്ഷന് ഗോള്‍ 2 അവതരിപ്പിച്ചു.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ റിട്ടയര്‍മെന്റ് പ്ലാനിങിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സഹായകമായ നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ് വിഭാഗത്തില്‍ പെട്ട ഈ പദ്ധതി പ്രകാരം ഉടന്‍ തന്നെയോ പിന്നീടോ എന്ന രീതിയിലോ വരുമാനം ലഭിക്കും. ഈ മേഖലയില്‍ ഇതാദ്യമായി 30 വര്‍ഷം വരെ കാത്തിരിപ്പു കാലാവധിയും ഈ പദ്ധതി അവതരിപ്പിക്കുന്നുണ്ട്. 35 വയസ്സ് പ്രായം ആയവര്‍ക്കും സുഗമമായ റിട്ടയര്‍മെന്റ് പ്ലാനിങിനാണ് ഇതു വഴിയൊരുക്കുന്നത്.
മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ വഴി ഇന്ത്യയിലെ ജീവിത ദൈര്‍ഘ്യം വര്‍ധിച്ചു വരികയാണെന്ന് ബജാജ് അലയന്‍സ് ലൈഫ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുങ് പറഞ്ഞു. പലരും തങ്ങളുടെ എഴുപതുകളിലും എണ്‍പതുകളിലും മികച്ച രീതിയിലെ ജീവിതമാണു നയിക്കുന്നത്. സ്ഥിര വരുമാനമില്ലാതെ 25-30 വര്‍ഷം ഒരാള്‍ക്ക് ചെലവുകള്‍ നടത്താമെന്നാണ് ഇതു വ്യക്തമാക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ റിട്ടയര്‍ ചെയ്തവര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികളിലൂടെ രണ്ടാമത്തെ വരുമാന സ്രോതസു കണ്ടെത്താനാവും എന്നാല്‍ ഇന്ത്യക്കാര്‍ക്ക് അതില്ല. അതുകൊണ്ടു തന്നെ ശക്തമായ റിട്ടയര്‍മെന്റ് പദ്ധതികള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 35 വയസ്സ് പ്രായം മുതല്‍ തന്നെ റിട്ടയര്‍മെന്റിനായുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് ബജാജ് അലയന്‍സ് ലൈഫിന്റെ ഗ്യാരണ്ടീഡ് പെന്ഷന് ഗോള്‍ 2 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.