തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയായ കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കുഞ്ഞിനെ കിണറ്റിലിട്ട് കൊലപ്പെടുത്തിയത് കുഞ്ഞിൻ്റെ അമ്മാവൻ ഹരികുമാർ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ദേവേന്ദുവിനെ കൊലപ്പെടുത്താൻ സഹായിച്ചത് കുട്ടിയുടെ അമ്മ ശ്രീതുവാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഇന്ന് രാവിലെ മുതൽ തന്നെ ശ്രീതുവിൻ്റെ മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. തനിക്കൊപ്പമാണ് മകൾ ദേവേന്ദു കിടന്നുറങ്ങിയതെന്ന അമ്മയുടെ മൊഴി കേസിലെ നിർണായക വഴിത്തിരിവായി. അമ്മാവനൊപ്പമാണ് കിടന്നുറങ്ങിയതെന്ന മൊഴിയാണ് അച്ഛൻ ശ്രീജിത്ത് പൊലീസിന് നൽകിയത്. അന്വേഷണത്തിനൊടുവിൽ കുട്ടി യഥാർത്ഥത്തിൽ അമ്മാവനൊപ്പമാണ് കിടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.