തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കുട്ടിയുടെ അമ്മ ശ്രീതുവിന്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്റെ മൊഴിയിലാണ് മന്ത്രിവാദിയെ കസ്റ്റഡിയിലെടുത്തത്.
ആദ്യം പ്രദീപ് കുമാറെന്ന അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസന്. പിന്നീട് കാഥികന് എസ്പി കുമാറായി മാറി. അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളില്‍ സഹായിയായി ശ്രീതു പോയിരുന്നു.
അതേസമയം സംഭവത്തില്‍ ശ്രീതുവിനെ ചോദ്യം ചെയ്യണമെന്ന് ഭാർത്താവ് പൊലീസിനോട് ആവശ്യപ്പെട്ടു. ശ്രീതു തുടര്‍ച്ചയായി കള്ളം പറഞ്ഞിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ശ്രീതുവിനെകുറ്റവിമുക്തയാക്കിയിട്ടില്ലെന്നും ഫോണ്‍ രേഖകളും സാഹചര്യ തെളിവുകളും പരിശോധിക്കുമെന്നും റൂറല്‍ എസ്പി കെ എസ് സുദര്ശനന് പറഞ്ഞു.