തൃശൂർ : കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ട ജീവനക്കാരൻ ബാലു രാജിവെച്ചു. തിരുവനതപുരം ആര്യനാട് സ്വദേശിയായ ബാലുവാണ് ഇന്നലെ ദേവസ്വം ഓഫീസില്‍ എത്തി രാജിക്കത്ത് നൽകിയത്. കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ താന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് പിന്നീട് ഓഫീസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു ഈ കാലയളവിൽ ബാലു അവധിയിൽ പ്രവേശിച്ചു ,തുടർന്നാണ് ഇയാൾ രാജിവെച്ചത് ഫെബ്രുവരി 21ന് ആണ് ബാലു ചുമതലയേറ്റത് .
വ്യക്തിപരമായ കാരണങ്ങളാലും ചില ആരോഗ്യപരമായ കാരണങ്ങളാലുമാണ് രാജി എന്നായിരുന്നു കത്തിലെ ഉള്ളടക്കം. കഴക ജോലികൾക്കായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയിൽ വിജയച്ചാണ് ബാലു ജോലിയില്‍ പ്രവേശിച്ചത്. ഇതിന് പിന്നാലെയായിരുന്നു വിവാദങ്ങൾ ഉയർന്നത്. ബാലു ഈഴവ സമുദായത്തിൽപ്പെട്ട ഒരാളായതിനാൽ കഴക ജോലിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് തന്ത്രിമാർ ഉൾപ്പടെയുള്ളവർ രംഗത്തെത്തുകയായിരുന്നു. വിഷയം വിവാദമായതോടെ പ്രതികരണവുമായി സാംസ്ക്കാരിക രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിക്കത്ത് ബാലു കൈമാറിയത്.