കൊൽക്കത്ത: ബംഗാളിൽ ആര്.കെ. കര് മെഡിക്കല്‍ കോളേജിൽ അതിക്രൂരമായി കൊല്ലപ്പെട്ട വനിതാ ഡോക്ടർ ഒന്നിലേറെത്തവണ പീഡിപ്പിച്ചിട്ടുണ്ടാകാം എന്ന് ഡോക്ടര്‍മാര്‍. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇതുസംബന്ധിച്ച സൂചനയുള്ളതായി മുതിർന്ന ഡോക്ടറെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ഒന്നിലേറെ പേർ ക്രൂരകൊലപാതകത്തിൽ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് ഇതേ മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്ന ഡോക്ടർ സുബർണ ഗോസ്വാമി പറഞ്ഞു.ഒന്നിലേറെ പേരോട് മല്ലടിച്ചതിന്റെ തെളിവാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും അതിൽ പറഞ്ഞിരിക്കുന്ന പീഡന വിവരങ്ങളും. നീചവും മൃഗീയവുമാണെന്ന് നടന്ന സംഭവങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.
പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് വനിതാ ഡോക്ടർ കൊല്ലപ്പെടുന്നത്. നിരവധി മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ആത്മഹത്യയെന്നായിരുന്നു മാതാപിതാക്കളെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് തിരുത്തുകയായിരുന്നു. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ ബംഗാളിൽ ശക്തമായ പ്രതിഷേധങ്ങൾക്കാണ് സാക്ഷിയാകുന്നത്. അതിക്രൂരമായ മർദ്ദേനത്തിനൊടുവിൽ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി സുബർണാ ഗോസ്വാമി പറഞ്ഞു.