ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിന്റെ ബംഗ്ലാദേശിനെതിരെ വമ്പന്‍ തിരിച്ചുവരവ് നടത്തി ഇന്ത്യ. ഇന്ത്യയെ 376 റണ്‍സില്‍ ഒതുക്കിയ കടുവകളെ
ബാറ്റിങ് തകര്ച്ചിലുടെ ഇന്ത്യ മറുപടി നല്കി. ബംഗ്ലാദേശ് ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മുന്നില്‍ പതറുകയാണ്. 112 റണ്‍സെടുത്ത ബംഗ്ലാദേശിന് ഇതിനകം എട്ടു വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ ഫോളോഓണ്‍ ഭീഷണിയിലാണ് ബംഗ്ലാദേശ്.
376 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായതിന് പിന്നാലെ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ വെറും രണ്ട് റണ്‍സുള്ളപ്പോള്‍ ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് വീണു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ (2) ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. നിലവില്‍ 264 റണ്‍സിന് പിറകിലാണ് ബംഗ്ലാദേശ്.