കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറെ ബാങ്കിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. സച്ചിന് ടെണ്ടുല്‍ക്കറും ബാങ്ക് ഓഫ് ബറോഡയും പങ്കിടുന്ന മികവും വിശ്വാസവും പോലുള്ള അടിസ്ഥാന മൂല്യങ്ങളുടെ ആഴത്തിലുള്ള വിന്യാസം കൂടിയാണ് ഈ തന്ത്രപരമായ പങ്കാളിത്തം.
സഹകരണത്തിന്റെ ഭാഗമായി സച്ചിനെ മുൻനിർത്തി പ്ലേ ദി മാസ്റ്റര്‍സ്ട്രോക്ക്’ എന്ന പേരില്‍ ആദ്യ ക്യാമ്പയിനിനും ബാങ്ക് ഓഫ് ബറോഡ തുടക്കമിട്ടു. ദശലക്ഷക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്നതും, നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ ഒരു ബാങ്ക് തിരഞ്ഞെടുത്ത് അവരുടെ സാമ്പത്തിക അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഒരു മാസ്റ്റര്‍സ്ട്രോക്ക് കളിക്കാനും വലിയ സ്കോര്‍ നേടാനും ക്യാമ്പയിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സച്ചിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തി ബാങ്ക് ഓഫ് ബറോഡയുടെ എല്ലാ ബ്രാന്‍ഡിങ് ക്യാമ്പയിനുകളിലും സാമ്പത്തിക സാക്ഷരത, തട്ടിപ്പ് തടയല്‍, ഉപഭോക്താക്കളുംജീവനക്കാരുമായുള്ള ഇടപഴകല്‍ എന്നിങ്ങനെ ഉപഭോക്തൃ വിദ്യാഭ്യാസ, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയിലും സച്ചിനെ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കും.
നിലവില്‍ 17 രാജ്യങ്ങളില്‍ ബാങ്ക് ഓഫ് ബറോഡ സാന്നിധ്യമുണ്ട്. സച്ചിന്റെ ആഗോള കായിക പെരുമ, ബാങ്ക് ഓഫ് ബറോഡയെ അന്താരാഷ്ട്ര തലത്തിലും ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സഹകരണത്തിന്റെ ഭാഗമായി പ്രീമിയം സേവനങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി ബോബ് മാസ്റ്റര്‍സ്ട്രോക്ക് സേവിങ്സ് അക്കൗണ്ട് എന്ന പേരില്‍ പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്ന എക്സ്ക്ലൂസീവ് സേവിങ്സ് ബാങ്ക് അക്കൗണ്ടും ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചിട്ടുണ്ട്. ‘ബോബ് മാസ്റ്റര്‍സ്ട്രോക്ക് സേവിംഗ്സ് അക്കൗണ്ട്’, അതിന്റെ ഉല്‍പ്പന്ന നിര്‍മ്മാണത്തിലും രൂപകല്‍പ്പനയിലും മികച്ച സവിശേഷതകളായ വിശ്വാസ്യത, ദീര്‍ഘകാല സാമ്പത്തിക ആസൂത്രണം എന്നിവയ്ക്ക് ഊന്നല്‍ നല്കുന്നു.
ഉയര്‍ന്ന നിലവാരമുള്ള സേവനം പ്രതീക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്കായി ബാങ്കിന്റെ ഓഫറുകള്‍ വര്‍ധിപ്പിച്ചുകൊണ്ട്, ബോബ് മാസ്റ്റര്‍സ്ട്രോക്ക് അക്കൗണ്ട്, ഫ്ലെക്സി ഫിക്സഡ് ഡിപ്പോസിറ്റ് സൗകര്യം വഴിയുള്ള അക്കൗണ്ട് ബാലന്‍സുകളുടെ ഉയര്‍ന്ന പലിശ നിരക്ക്, റീട്ടെയില്‍ ലോണുകളിലെ ഇളവുള്ള ആര് ഒ ഐ, ബോബ് വേള്‍ഡ് ഒപ്പുലന്‍സ് വിസ ഇന്‍ഫിനിറ്റ് ഡെബിറ്റ് കാര്‍ഡ് എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് വരുന്നത്.
കൂടാതെ ആജീവനാന്ത സൗജന്യ എറ്റേര്‍ണ ക്രെഡിറ്റ് കാര്‍ഡും ബോബ് മാസ്റ്റര്‍ സ്ട്രോക്ക് അക്കൗണ്ട് ഉടമകള്‍ക്ക് മുന്‍ഗണനാ ബാങ്കിംഗ്/ വെല്‍ത്ത് മാനേജ്മെന്റ് കണ്‍സള്‍ട്ടേഷനുകള്‍, ഉയര്‍ന്ന പണം പിന്‍വലിക്കല്‍ പരിധികള്‍, മറ്റ് പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കും. ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ ത്രൈമാസ ശരാശരി ബാലന്‍സ് 10 ലക്ഷം രൂപ നിലനിര്‍ത്തണം.
ഇന്ത്യയുടെ കായിക ഇതിഹാസങ്ങളില്‍ ഒരാളായ സച്ചിന് ടെണ്ടുല്‍ക്കറെ ഗ്ലോബൽ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കുന്നത് ബാങ്ക് ഓഫ് ബറോഡയ്ക്ക് അഭിമാനത്തിന്റെ നിമിഷമാണെന്ന് ബാങ്ക് ഓഫ് ബറോഡ മാനേജിങ് ഡയറക്ടറും സിഇഒയുമായ ദേബദത്ത ചന്ദ് പറഞ്ഞു.
എപ്പോഴും വിസ്മയത്തോടെ കാണുന്ന ഒരു സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുമായി സഹകരിക്കാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച പദവിയായി കരുതുവെന്ന് പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവേ സച്ചിന് ടെണ്ടുല്‍ക്കര്‍ പറഞ്ഞു.