മലയാള സിനിമയിലെ ഒരു തകര്‍പ്പന്‍ കൂട്ടുക്കെട്ടാണ് നടന് ടൊവിനോ തോമസ് ബേസില്‍ ജോസഫ് . ഇരുവരും ഒന്നിച്ച ഗോദ, മിന്നല്‍ മുരളി എന്ന ചിത്രങ്ങളും വലിയ പ്രതികരണങ്ങള്‍ നേടിയിരുന്നു. 2024-ല്‍ ബേസില്‍ എന്ന നടനെയാണ് സിനിമ പ്രേമികള്‍ കണ്ടത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ ഹിറ്റുകള്‍ വാരിക്കൂട്ടിയ നടനും ബേസിലായിരുന്നു.
ഇപ്പോഴിതാ ബേസില്‍ ജോസഫിനോട് സംവിധാനം നിര്‍ത്തരുതെന്ന് പറഞ്ഞിരിക്കുകയാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ഐഡന്റിറ്റി’യുടെ പ്രമോഷന് ഭാഗമായി നടന്ന ചടങ്ങിലാണ് നടന്റെ പ്രതികരണം.
ബേസിലിന്റെ അഭിനയം ഗംഭീരമാണ് ഇനിയും അഭിനയിച്ചുക്കൊണ്ടിരിക്കണം പക്ഷെ മൂന്ന് വര്‍ഷം കൂടുമ്പോഴെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് ടൊവിനോ പറഞ്ഞിരിക്കുന്നത്. ഞാന്‍ ആ ചിത്രത്തില്‍ ഉണ്ടാവണം എന്നില്ല, ബേസില്‍ ജോസഫ് എന്ന് സംവിധായകന് സംവിധാനം ചെയ്താല്‍ മതി. ഞാന്‍ അതില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ,’ ടൊവിനോ പറഞ്ഞു.