കൊല്‍ക്കത്ത:ഐപിഎലില്‍ ഇന്ന് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ടീമുകളുടെ പോരാട്ടം.വിഖ്യാതമായ ഈഡന് ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രാജസ്ഥാന് റോയല്‍സ് നേരിടും.വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക.റോയല്‍സ് നായകന് സഞ്ജു സാംസണ് ഫോമിലേക്ക് മടങ്ങിയെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
തോല്ക്കാന് മടിയുള്ള രാജസ്ഥാന് റോയല്‍സും കൊല്‍ത്തത്ത നൈറ്റ് റൈഡേഴ്സും ഈഡന് ഗാര്‍ഡന്‍സില്‍ നേര്‍ക്കുനേര്‍ വരികയാണ്.ആറ് കളിയില്‍ അഞ്ചിലും ജയിച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാന് ഒന്നും അഞ്ച് കളിയില്‍ നാലും ജയിച്ച് ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത രണ്ടും സ്ഥാനങ്ങളില്‍ നില്ക്കുന്നു.സന്തുലിതമാണ് ഇരു ടീമും.
ഇരുതലമൂര്‍ച്ചയുള്ള സുനില്‍ നരെയ്നെ പിടിച്ചുകെട്ടുകയാവും സഞ്ജുവിന്റെ പ്രധാന വെല്ലുവിളി.തകര്‍പ്പന്‍ തുടക്കം നല്കാന് ഫില്‍ സോള്‍ട്ടും സ്കോര്‍ബോര്‍ഡിന് റോക്കറ്റ് വേഗം നല്കാന് ആന്ദ്രേ റസലും നൈറ്റ് റൈഡേഴ്സ് നിരയിലുണ്ട്.ശ്രേയസ് നയിക്കുന്ന മധ്യനിരയും ഭദ്രം.ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കൂടി ഫോമിലേക്ക് എത്തിയതോടെ ബൗളിംഗിലും കൊല്‍ക്കത്ത കരുത്തര്‍.
മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതില്‍ വിവേചനമില്ല;തെരഞ്ഞെടുപ്പ് കമ്മീഷന്
ഫോം വീണ്ടെടുത്തുവെന്ന് സൂചന നല്കിയ യശസ്വി ജയ്സ്വാളിനൊപ്പം പരിക്ക് മാറി ജോസ് ബട്ലര് കൂടി തിരിച്ചെത്തിയാല്‍ രാജസ്ഥാന് പേടിക്കാനൊന്നുമില്ല.സഞ്ജു സാംസണും റിയാന്‍ പരാഗും റണ്‍വേട്ടക്കാരില്‍ മുന്‍നിരയിലുണ്ട് എന്നത് ടീമിന് ആത്മവിശ്വാസം നല്കുന്നു. വിശ്വസ്ത ഫിനിഷര്‍ ഷിമ്രോന്‍ ഹെറ്റ്മെയര്‍ സഞ്ജുവിന് പ്രതീക്ഷ നല്കുന്നു.ട്രെന്‍ഡ് ബോള്‍ട്ട്, ആവേശ് ഖാന്,യൂസ്വേന്ദ്ര ചഹല്‍, കേശവ് മഹാരാജ് എന്നിവര്‍ക്കൊപ്പം രവിചന്ദ്രന്‍ അശ്വിന് കൂടി തിരിച്ചെത്തിയാല്‍ ബൗളിംഗ് നിരയും റോയല്‍സിന് സര്‍വ്വസജ്ജം.ഇരു ടീമും മുമ്പ് ഏറ്റുമുട്ടിയത് ഇരുപത്തിയെട്ട് കളിയിലെങ്കില്‍ കൊല്‍ക്കത്ത പതിനാലിലും രാജസ്ഥാന് പതിനേഴിലും ജയിച്ചു എന്നതാണ് ചരിത്രം.