ജനുവരി 22 മുതൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തന്നെ പരിഗണിക്കരുതെന്ന കെ എല്‍ രാഹുലിന്റെ ആവശ്യം നിരസിച്ച് ബിസിസിഐ സെലക്ഷന് കമ്മിറ്റി. തനിക്ക് ചെറിയ ഇടവേള ആവശ്യമാണെന്ന് ബിസിസിഐയെ അറിയിച്ച കെ എൽ രാഹുലിന്റെ ആവശ്യം അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി തള്ളി.
നേരത്തെ രാഹുലിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചെന്നും ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിൽ രാഹുൽ ഭാഗമാകില്ലെന്നുമാണ് വാർത്തകൾ വന്നിരുന്നത്.
ഇംഗ്ലണ്ട് പരമ്പരയില്‍ കെ എൽ രാഹുലിനെ തന്നെയാണ് ഒന്നാം വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി ഇന്ത്യ പരിഗണിക്കുക. ഇത് സഞ്ജു സാംസണ് തിരിച്ചടിയായിരിക്കും.