കൊച്ചി: നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് (എന്‍ബിഎസ്എല്‍) വികസിപ്പിച്ചെടുത്ത തദ്ദേശീയ പേയ്മെന്റ് ആപ്പായ ഭീം പുതിയ ബ്രാന്‍ഡ് കാമ്പയിന് അവതരിപ്പിച്ചു.
‘ഭാരത് കാ അപ്നാ പേയ്മെന്റസ് ആപ്പ്’ എന്ന സ്ഥാനം ഉറപ്പിക്കുന്നതിന് ‘പൈസോം കി കദര്‍’ എന്നപേരിലുള്ള കാമ്പയിന് ടില്‍റ്റ് ബ്രാന്‍ഡ് സൊല്യൂഷന്‍സ് തയ്യാറാക്കിയ അഞ്ച് പരസ്യ ചിത്രങ്ങളാണ് ഈ കാമ്പയിനില്‍ ഉള്‍പ്പെടുന്നത്. പരസ്യ ചിത്രങ്ങള്‍ ഭീം എന്ന ബ്രാന്‍ഡിന്റെ പ്രധാന മൂല്യങ്ങളായ വിശ്വാസം, സുരക്ഷ, ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന, കൂടാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ആപ്പ് എന്ന നിലയിലുള്ള അതിന്റെ ഉപയോഗക്ഷമത എന്നിവ എടുത്തുകാണിക്കുന്നു.
9 ഇന്ത്യന്‍ ഭാഷകളില്‍ ഈ പരസ്യ ചിത്രങ്ങള്‍ റിലീസ് ചെയ്യും. ടെലിവിഷന്‍, പ്രിന്റ്, ഔട്ട്ഡോര്‍, സിനിമ, റേഡിയോ, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ എന്നിവയിലുടനീളം സംപ്രേഷണം ചെയ്യും. ഇവ വിവിധ വിഭാഗങ്ങളിലും പ്രദേശങ്ങളിലുമുള്ള പ്രമുഖ ടിവി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും. കൂടാതെ ഭീമിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പരസ്യ ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യും.
ഇതിന് 15-ല്‍ അധികം ഇന്ത്യന്‍ ഭാഷകള്‍ക്കുള്ള പിന്തുണ, കുറഞ്ഞ ഇന്റര്‍നെറ്റ് ലഭ്യതയുള്ള പ്രദേശങ്ങളിലെ പ്രവര്‍ത്തനം, ചെലവുകള്‍ പങ്കിടല്‍, ഫാമിലി മോഡ്, പണമിടപാട് വിശകലനം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ തുടങ്ങിയ മെച്ചപ്പെടുത്തിയ പണമിടപാട് സംവിധാനങ്ങള്‍ എന്നീ പ്രധാന സവിശേഷതകളുണ്ട്.
ഇന്ത്യയില്‍ ആളുകള്‍ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് എങ്ങനെയെന്ന കാര്യത്തില്‍ പ്രത്യേകിച്ച് പണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിശ്വാസം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് എന്‍ബിഎസ്എല്‍ ചീഫ് ബിസിനസ് ഓഫീസര്‍ രാഹുല്‍ ഹാന്‍ഡ പറഞ്ഞു. ഭീം 3.0 ഉപയോഗിച്ച് ലളിതവും സുരക്ഷിതവും സുപരിചിതവുമാണെന്ന് തോന്നുന്ന ഒരു അനുഭവം കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.