തൊടുപുഴ: തലച്ചോറിനേറ്റ ക്ഷതവും തുടർന്നുള്ള ആന്തരിക രക്തസ്രാവവുമാണ് തൊടുപുഴയിൽ കൊലപ്പെട്ട ബിജുവിന്റെ മരണകാരണം എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് . കൂടാതെ ബിജുവിന്റെ വലത്ത് കൈയിൽ മുറിവുമുണ്ട് . ക്രൂരമർദ്ദനം ബിജു ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സ്ഥിരീകരിക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. അതേസമയം പെപ്പർ സ്പ്രേയും ചെരിപ്പും ബിജുവിനെ ആക്രമിച്ച സ്ഥലത്ത് നിന്ന് കണ്ടെത്തി.
കൂടാതെ ചില ആയുധങ്ങളും അവിടെ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് . ജോമോൻ്റെ ഉടമസ്ഥതയിലുള്ള കലയന്താനിയിലെ ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലായിരുന്നു ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നാണ് ആയുധങ്ങളും കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള ജോമോനും കൊല്ലപ്പെട്ട ബിജുവും ചേർന്ന് ബിസിനസുകൾ നടത്തിയിരുന്നു. കേസിൽ പോലീസ് അന്വേഷണം നടത്തി വരുകയാണ് .