ഉത്തർപ്രദേശിൽ ഒൻപത് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആറു സീറ്റുകളിൽ ഭരണകക്ഷിയായ ബി.ജെ.പിയും മൂന്നു സീറ്റുകളിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായ സമാജ് വാദി പാർട്ടിയുമാണ് മുന്നേറുന്നത്.
ബി.ജെ.പി സ്ഥാനാർഥികളായ രംവീർ സിങ് കുണ്ഡാർകി മണ്ഡലത്തിലും, സഞ്ജീവ് ശർമ ഗാസിയാബാദ് മണ്ഡലത്തിലും, ഖായിറിൽ സുരേന്ദർ ദിലെറും, ശിശഹമുവിൽ സുരേഷ് അശ്വതിയും, കത്തേഹരിയിൽ ധർമരാജ് നിഷാദും മാജ്ഹവാനിൽ തേദ് പ്രതാപ് സിങ്ങുമാണ് മുന്നേറികൊണ്ടിരിക്കുന്നത്.
കാർഹാലിൽ എസ്.പിയുടെ തേജ് പ്രതാപ് യാദവാണ് മുന്നിൽ. ബി.ജെ.പിയുടെ അനുജേഷ് പ്രതാപ് സിങ്ങാണ് രണ്ടാം സ്ഥാനത്ത്. മെയിൻപുരി ലോക്സഭാ സീറ്റിന്റെ ഭാഗമായ കർഹാൽ 1993 മുതൽ സമാജ് വാദി പാർട്ടിയുടെ കോട്ടയാണ് .